Membership

📢 കോഴിക്കോട് CSC VLE വെൽഫെയർ സൊസൈറ്റി മെമ്പർഷിപ്പ് 2022

പ്രിയ VLE സുഹൃത്തുക്കളെ,   
          CSC  E Governance Services India Limited ൻ്റെ ഔദ്യോഗിക പാനൽ ആയി നിലകൊള്ളുന്ന CSC ECO സിസ്റ്റത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു CSC VLE സൊസൈറ്റി മാത്രം ഔദ്യോഗികമായി മാപ്പ്  ചെയ്തു പ്രവർത്തിച്ച് വരുന്നുണ്ട്.  അതിൻ്റെ  ഭാഗമായി കോഴിക്കോട് ജില്ലയിലും ഔദ്യോഗികമായി CSC SPV ECO സിസ്റ്റത്തിൽ Map ചെയ്തും സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു കൊണ്ടും രൂപീകരിച്ച കോഴിക്കോട് CSC VLE വെൽഫെയർ സൊസൈറ്റി  2016 മുതൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു.

          സൊസൈറ്റിയുടെ നേതൃത്വത്തിൽ പലപ്പോഴായി സംഘടിപ്പിച്ചിട്ടുള്ള FSSAI REGISTRAION CAMP,  PMSYM CAMP, NPS CAMP, PRADHAN MATHRI SAMMAN NIDHI CAMP, DIGIPAY  ON DOOR STEP, DIGITAL LITERACY  PROGRAMS ON TRIBEL AREAS തുടങ്ങിയവ സൊസൈറ്റിയും, CSC OFFICIALS ഉം, മറ്റ് സർക്കാർ വകുപ്പുകളുമായി ചേർന്നുകൊണ്ട് വിജയകരമായി ചെയ്തവയിൽ ചിലതു മാത്രമാണ്.

          സൊസൈറ്റി ആരംഭിച്ചത് മുതൽ തന്നെ പലപ്പോഴായി അംഗത്വമെടുത്ത ജില്ലയുടെ എല്ലാ മേഖലകളിലും ഉള്ള മെമ്പർമാർ ചേർന്ന് തെരഞ്ഞെടുത്ത ശക്തമായ നേതൃനിര,  ഭാരവാഹികൾ സൊസൈറ്റിയുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നു. ഒപ്പം ജില്ലയിലെ VLE സമൂഹത്തിന് പരസ്പരം അറിയാനും സഹായിക്കാനും പറ്റുന്ന തരത്തിൽ വളരെ നല്ല ഒരു കൂട്ടായ്മ ആയും മെമ്പർമാർക്ക് ക്ഷേമനിധി പോലെയുള്ള പല ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളും നടന്നു വരുന്നു. CSC യുടെ വളർച്ചക്കും VLE എന്ന നിലയിലുള്ള ഉയർച്ചക്കും എല്ലാ VLE കളും മെമ്പർഷിപ് ക്യാമ്പയിൻ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
          സൊസൈറ്റിയുടെ  ബൈലോ പ്രകാരം നിയമങ്ങളും നിർദേശങ്ങളും പാലിച്ചു പ്രവർത്തിക്കാൻ സന്നദ്ധത യുള്ളവരായ നിയമാനുസൃതം CSC ID ലഭിച്ച VLE സുഹൃത്തുക്കൾക്ക് സൊസൈറ്റി മെമ്പർഷിപ്പ്നായി *https://cscvlekkd.in/member2022* എന്ന ലിങ്കിലെ നിശ്ചിത ഫോറത്തിൽ  അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
▪️പരസിഡണ്ട് :
*നജീബ് കൂടരഞ്ഞി* *9526660640*
▪️സെക്രട്ടറി:
*നിധീഷ് ഒളവണ്ണ* *8086068060*

Pls Upload VLE Photo Below 500Kb
Outside Photo of Centre (Board with CSC Logo)Below 500kb
Inside Photo of Centre Below 500kb


വിശ്വസ്തം – സുതാര്യം – സുരക്ഷിതം
——————————————————-